About

me

Hello! Nice to meet you.

ഒരിടത്തൊരിടത്തൊരിടത്ത്… അങ്ങ് ദൂരെ, കരിമണ്ണൂർ എന്നുപേരുള്ള നാട്ടിൽ, ഒരു പാവം കുട്ടിയുണ്ടായിരുന്നു. പാവമെന്ന് വെച്ചാ പഞ്ചപാവം. ഒരിക്കൽ, LKG ക്ലാസ്സിലെ drawing പരീക്ഷയ്ക്ക് കളറിങ്ങ് ചെയ്യാൻ അവനൊരു കോഴിപ്പൂവന്റെ പടം കിട്ടി. Camel-ന്റെ 12 കളറുള്ള ക്രയോൺസ് പെട്ടിയിലെ 12 കളറുമെടുത്ത് അവൻ ആ കോഴിക്ക് നിറം പകർന്നു. പച്ച, മഞ്ഞ, നീല, ചുവപ്പ്… അങ്ങനെയങ്ങനെ…

ഇടയ്ക്കെപ്പോഴോ ഒന്നു തലവെട്ടിച്ചു നോക്കിയപ്പോ, തൊട്ടടുത്തിരിക്കുന്ന കുട്ടി അതാ വെറും കാപ്പിപ്പൊടി നിറം മാത്രമെടുത്ത് കോഴിക്ക് കളറുചെയ്യുന്നു. Silly girl!

ഉത്തരക്കടലാസിൽ സ്റ്റാറും V.Good-ഉം നോക്കിയിരുന്ന അവനോട് ടീച്ചർ ചോദിച്ചു :-

“ഇതെന്നാ കോഴിയാടാ? നിന്റെ വീട്ടിലെ കോഴിക്കൊക്കെ ഈ നിറമാണോ?”

ചുറ്റുമിരുന്ന് ചിരിച്ചവരുടെ മുന്നിൽ തലകുനിക്കാതെ അവൻ പറഞ്ഞു :-

“അത് എന്റെ കോഴിയാകുന്നു.

അതിൽ പച്ചയുണ്ട്, മഞ്ഞയുണ്ട്, നീലയുണ്ട്, ചുവപ്പുണ്ട്…

അത് എന്റെ കൊഴിയാകുന്നു.”

അതെ. ഞാനാണ് ആ കുട്ടി. പേര്… ജെബിൻ.

 

“ Three passions, simple but overwhelmingly strong, have governed my life: the longing for love, the search for knowledge, and unbearable pity for the suffering of mankind..”

Bertrand Russell